ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ബീച്ച് ആശുപത്രി കാർഡിയോളജി വകുപ്പിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ കെ ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന കാലത്ത് ഹൃദയാആരോഗ്യം സംരക്ഷിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബീച്ചിലേക്ക് നടത്തിയ വാക്കത്തോൺ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.ഹൃദയാരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസ്, തെരുവ് നാടകം, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ഡോ. മോഹൻദാസ്, ബീച്ച് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ, നഴ്സുമാർ എന്നിവർ സംസാരിച്ചു. ബീച്ച് ആശുപത്രി ഡോക്ടർമാർ, നഴ്സുമാർ ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
