കാരന്തൂര്‍ പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് പുതുതായി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദ്വിതി 23-24 പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി കുന്ദമംഗലം സെക്ഷന്‍ പരിധിയില്‍ സ്ഥാപിച്ച നാല് ട്രാന്‍സ്ഫോര്‍മറുകളില്‍ ഒന്നാണ് കാരന്തൂരില്‍ കമ്മീഷന് ചെയ്തത്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കല്‍, ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കല്‍, പുതിയ ലൈനുകള്‍ സ്ഥാപിക്കല്‍, ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവക്കായി കുന്ദമംഗലം സെക്ഷന്‍ പരിധിയില്‍ ഈ വര്‍ഷം ദ്വിതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി 5 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈജ വളപ്പില്‍, പടാളിയില്‍ ബഷീര്‍, പി അഷ്റഫ് ഹാജി, കെഎസ്ഇബി അസി. എന്‍ജിനീയര്‍ കെ.ടി അജ്മല്‍, സബ് എന്‍ജിനീയര്‍മാരായ ഇ.ടി പ്രവീഷ്, കെ ഹരികൃഷ്ണ, ഷഫീന മുബാറക്, റെസിഡന്‍സ് അസോസിയേഷന് പ്രസിഡണ്ട് എം.സി രാജന്, പുല്ലാട്ട് അസീസ്, മാക്കില്‍ സലിം, വി.കെ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
