ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോഓഡിനേറ്ററായി പ്രകാശ് കാരാട്ട് പ്രവര്‍ത്തിക്കും.

സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചുമതല. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല.

Leave a Reply

Your email address will not be published. Required fields are marked *