ഉത്തര്‍പ്രദേശില്‍ ബന്ദ-മഹോബ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ കണ്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തലനാഴിരയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ട്രെയിന്‍ ബ്രേക്കിട്ടതിന് പിന്നാലെ ലോക്കോപൈലറ്റ് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി.
ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയതിന് 16-കാരനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ദുബേ പറഞ്ഞു. ഇന്നലെ സമാന സംഭവം ബല്ലിയയിലും നടന്നിരുന്നു.