രണ്ട് പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ നിരീക്ഷകരനും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ തിരിച്ചെത്തും.. രാവിലെ 11 ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറണിയുമായി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് 11.30 ന് പ്രസ്സ് ക്ലബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക. കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ച് പ്രവർത്തിക്കാനാണ് നീക്കം. പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചത്.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കൾ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു വേദിയിൽ ചെറിയാന്റെ പ്രസംഗം