തെളിവ് ലഭിക്കാതിരിക്കാന്‍ മോഷ്ടിക്കാൻ കടയിൽ കള്ളൻ കയറിയത് പൂര്‍ണനഗ്നനായി.കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത് . കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടര്‍ ക്ലീന്‍ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്കടയുടെ തൊട്ടടുത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ കൊടുവാൾകൊണ്ട് കടയിലെ ടിൻഷീറ്റ് കുത്തിപൊളിച്ചാണ് ഉള്ളിലേക്ക്‌ മോഷ്ടാവ് കടന്നത്. വീടിന്റെ പൂട്ടുകൾ മുഴുവൻ പൊളിച്ചനിലയിലാണ്.

ഏറെനേരം കള്ളൻ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഡ്രൈ ക്ലീനിങ് ചെയ്ത വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തേക്കുള്ള ഇരുമ്പ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കടയിലിരുന്ന പഴയ തുണിക്കെട്ടുമെടുത്ത് കള്ളന്‍ സ്ഥലംവിടുകയായിരുന്നു. നഗ്നനായിട്ടാണ് ഇയാൾ കടയിൽ പ്രവേശിച്ചത് ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധ എ.വി.ശ്രീജയ, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. നടക്കാവ് പൊലീസ് കേസെടുത്തു.

ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഐഎന്‍ടിയുസി ഓഫീസിലും കള്ളന്‍ കയറിയിട്ടുണ്ട്. ഇവിടുത്തെ അലമാര തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *