തൃശൂര്‍ കേരള വര്‍മ്മ കോളെജില്‍ വീണ്ടും എസ്എഫ്‌ഐയുടെ ഫ്‌ളക്സ് വിവാദമാവുന്നു. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്സുകള്‍ക്കെതിരെ വിമര്‍ശനവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എബിവിപിയുമാണ് രംഗത്തുവന്നത്. ക്യാമ്പസിനകത്ത് അശ്ലീലത കലര്‍ന്ന ഫ്‌ളക്സുകള്‍ സ്ഥാപിച്ചുവെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ‘തുറിച്ച് നോക്കണ്ട! ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്‌ളക്സും, Fuck your nationalism, We Are all Earth Lings’ എന്ന ക്യാപ്ഷനിലുള്ള മറ്റൊരു ഫ്‌ളക്‌സുമാണ് വിവാദമായിരിക്കുന്നത്.

രണ്ടാമത്തെ ഫ്‌ളക്സ് താലിബാനെ പിന്തുക്കുന്നതാണെന്നും, പലസ്തീന്‍ തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നും വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ എസ്എഫ്ഐ പോസ്റ്ററുകള്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എബിവിപിയുടെ ആരോപണം.

ഇതിനു മുന്‍പ് 2017 ല്‍ ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്സും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസ്സൈന്റെ വിവാദ ചിത്രമായിരുന്നു അന്ന് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഹിന്ദു ദൈവമായ ദേവിയെ നഗ്‌നയാക്കിയെന്നായിരുന്നു അന്ന് ഫ്‌ളക്സിനെതിരെ ഉയര്‍ന്ന ആരോപണം. അതേസമയം ഫ്‌ളക്സിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *