ചെറിയാന് ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു. 20 വർഷം സി പി എമ്മിൽ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു. കോൺഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിനെ പോലുളളവരുടെ തിരിച്ചുവരവ് അണികൾക്ക് ആവേശം പകരും. ചെറിയാനെ എല്ലാ കോൺഗ്രസ് നേതാക്കളും സസ്വാഗതം ചെയ്തിട്ടുണ്ട് . ചെറിയാൻ ഫിലിപ്പിന് അർഹമായ പദവി നൽകുമോ എന്ന ചോദ്യത്തിന് എ കെ ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അതൊക്കെ തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. അദ്ദേഹം ഉചിതമായ കാര്യങ്ങൾ ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രാജ്യസഭയിലേക്ക് ചെറിയാൻ ഉടൻപോകില്ല. കോൺഗ്രസിലേക്ക് വന്നാലുടൻ തന്നെ അടുത്ത സ്ഥാനം രാജ്യസഭയിലേക്ക് എന്നൊന്നില്ല’. അങ്ങനെ ചെറിയാനും ആഗ്രഹിക്കുന്നെന്ന് താൻ കരുതുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
