കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സ്
കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബര്‍ ആറ്. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍ : 9544958182, 8137969292.
പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍: അപേക്ഷ ക്ഷണിച്ചു
പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോക ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയില്‍ നിന്നും 18 നും 25 നും ഇടയില്‍ പ്രായമുള്ളതൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീവഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ – മലപ്പുറം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ അഞ്ച്. ഫോണ്‍ : 9446397624, 9020643160, 9746938700.
ജേണലിസം, ഫാഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്‌സുകളായ ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയിലും ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും സീറ്റുകള്‍ ഒഴിവുണ്ടെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ എട്ട് വരെ സ്‌പോട്ട് അഡമിഷന്‍ നടത്തും. പ്ലസ് ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള തല്‍പരരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9207982622, 9495720870, 7306154107.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ നിയമനം
കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറെ താത്കാലികമായി നിയമിക്കുന്നതിന് 2021 നവമ്പര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ബി.എഡ്. അല്ലെങ്കില്‍ എം.എഡ്. യോഗ്യത ഉണ്ടായിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് – 9497216061, 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്. എസ് ഫോര്‍ ബോയ്‌സ് – 8606210222.
കെയര്‍ ടേക്കര്‍ നിയമനം
കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പ്രതിദിനം 710 രൂപ നിരക്കില്‍ ഓരോ കെയര്‍ടേക്കറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി എഡും ഉണ്ടായിരിക്കണം. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെയും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികളെയും മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവരുമാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 0495 2383780. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് – 9497216061, 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ബോയ്‌സ് – 8606210222.
കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം
കാര്‍ഷിക സര്‍വകലാശാല സ്ഥാപനമായ വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം കര്‍ഷകര്‍ക്ക് ശാസ്ത്രീയ വാഴ കൃഷിയില്‍ പരിശീലനം മല്‍കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ വേങ്ങേരിയിലെ സര്‍വകലാശാല സെന്ററിലാണ് പരിശീലനം. പരിശീലനവുമായി ബന്ധപെട്ടു അഗ്രികള്‍ച്ചറല്‍ ക്ലിനിക്കും ഉണ്ടാകും. താത്പര്യമുള്ളവര്‍ 0495 2935850 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021 – 22 അധ്യയന വര്‍ഷം മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഡെമോണ്‍സ്‌ട്രേറ്ററെ താല്‍കാലികമായി നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദവും/ഡിപ്ലോമയും (മൂന്ന് വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷം അനുബന്ധ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ ഒന്ന്. ബയോഡാറ്റ അയക്കേണ്ട വിലാസം fcikkd@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952372131
കോഴിമാലിന്യ സംസ്‌കരണം- സാങ്കേതിക വിദഗ്ധനെ നിയമിക്കുന്നു
ജില്ലയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നതിനും അനുമതി നല്‍കുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംങ്ങ് കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ധനെ നിയമിക്കുന്നു. യോഗ്യതകള്‍ – മിറ്റ്ടെക്നോളജി/സ്ളോട്ടര്‍ഹൗസ് റെന്റിംങ്ങ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/ വിരമിച്ച ഉദ്യോഗസ്ഥന്‍, മീറ്റ്ടെക്നോളജിയില്‍ പ്രവിണ്യമുള്ള വെറ്റിനറി കോളേജ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 30ന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും. താല്‍പര്യമുള്ളവര്‍ രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
സ്വച്ഛ് ഭാരത് മിഷന്‍- അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുക്കണം
സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി വിലയിരുത്തുന്നതിന് പൊതുജനങ്ങള്‍ അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2021 മൊബൈല്‍ ആപ്പ് മുഖേനയും ഓണ്‍ലൈന്‍ വഴിയും ജില്ലയിലെ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് സ്വതന്ത്രമായ വിലയിരുത്തല്‍ നടത്താന്‍ കഴിയുമെന്നും കോഡിനേറ്റര്‍ അറിയിച്ചു.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം
വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുളള സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമാകുന്ന അപേക്ഷകള്‍ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തി മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ htttps://kozhikode.nic.in എന്ന വെബ് സൈറ്റില്‍ Events ല്‍ waterspotseventregistrationform ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ beyporewaterfest@gmail.com മെയിലിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 15.
കരാര്‍ നിയമനം
കേരളാ ഡെവലപ്പമെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലിലേക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.cmdkerala.net.
പി.എന്‍.എക്‌സ്. 4107/2021
പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എസ്.ആര്‍.എം. റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേയ്ക്ക് പ്രവേശനം നേടുന്നതിന് നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഓഫീസില്‍ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.
പി.എന്‍.എക്‌സ്. 4108/2021
വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലുര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ നവംബര്‍ 11നകം ലഭിക്കണം.
പി.എന്‍.എക്‌സ്. 4109/2021
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് (റിന്യൂവല്‍) 2021-22; അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവര്‍) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2020-21 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം നല്‍കുന്നത്. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 5,000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 6,000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി നവംബര്‍ 11. ഫോണ്‍.: 0471-2302090, 2300524.
പി.എന്‍.എക്‌സ്. 4110/2021
എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ‘എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്’ നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്സെറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്. 4111/2021
