മന്ത്രിമാർ വരുമ്പോൾ മാത്രം റോഡിലെ കുഴിയടച്ചാൽ പോരെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നന്നാക്കേണ്ടത് ജനങ്ങൾക്കു വേണ്ടിയാണെന്ന് തകര്‍ന്ന അട്ടപ്പാടി ചുരം റോഡിന്റെ അറ്റകുറ്റപ്പണി നിരീക്ഷിക്കാനെത്തിയപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.’റോഡിലെ കുഴികൾ അടക്കേണ്ടത് മന്ത്രിക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടല്ല. ജനങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടിയിട്ടാണ്. എല്ലാ ദിവസവും ഈ റോഡുകളിലൂടെ മന്ത്രി വന്ന് നോക്കി പോകുകയല്ലല്ലോ? ജനങ്ങൾക്ക് സ‍ഞ്ചാരയോ​ഗ്യമാക്കി റോഡുകൾ മാറ്റുക എന്നുളളതാണ് പ്രധാനം.മന്ത്രി പറഞ്ഞു. ചുരം റോ‍ഡ് പരിശോധിക്കുന്നതിനായി മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു.റോഡ് തകര്‍ന്നതില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് അറ്റകുറ്റപ്പണിക്ക് നിര്‍ദേശിച്ചത്. കോണ്‍ക്രീറ്റ് കൊണ്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാല്‍ മഴ ശക്തിയായി പെയ്തതോടെ ഇവ ഒലിച്ചു പോയി. മന്ത്രി ഇന്ന് പരിശോധനയ്ക്ക് എത്തുന്നു എന്നറിഞ്ഞതോടെ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക കുഴിയടക്കല്‍ നടത്തി.ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മന്ത്രി മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *