കൊച്ചി: ജെന്‍സണുമായി ഒന്നിച്ച് എത്തേണ്ട വേദിയില്‍ ശ്രുതി ഒറ്റയ്‌ക്കെത്തി. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെന്‍സന്റെ കഥ അറിഞ്ഞ മമ്മൂട്ടി തന്റെ സഹപ്രവര്‍ത്തകര്‍ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങില്‍ ശ്രുതിയെയും ജെന്‍സനെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെന്‍സണ്‍ കാറപകടത്തില്‍ മരണമടയുന്നത്.

‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നപ്പോള്‍ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കായി കരുതി വച്ചതെല്ലാം നേരിട്ട് ഏല്‍പ്പിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദേശം. അതിന് വേണ്ടിയ ക്രമീകരണങ്ങള്‍ സമദ് ഒരുക്കി. മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. മ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യക്കോസാണ് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *