അദാനി കോഴ അടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റ് നാലാംദിനവും പ്രക്ഷുബ്ദം . പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷനടപടിയെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിച്ചു. അദാനി വിഷയത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ കഴിയാതെ സ്തംഭിചിരിക്കുകയാണ് പാർലമെന്റ്.മണിപ്പൂർ- സംഭാൽ സംഘർഷം, ഡൽഹിയിലെ ക്രമസമാധാന നില തുടങ്ങിയ വിഷയങളിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയ നോട്ടീസ് തള്ളിയതോടെ ലോക്സഭ തുടങ്ങിയത് മുതൽ ബഹളം. രാജ്യസഭയിലും വിവാദവിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളി. പ്രതിപക്ഷം ബഹളമുയർത്തിയതോടെ വിമർശനവുമായി അധ്യക്ഷൻ രംഗത്തെത്തുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *