സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അഞ്ചു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായാണ് ദാരുണമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി പൊന്മുടി ജലാശയത്തിൽ പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ, തിങ്കൾക്കാട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുൺ എന്നിവരാണ് മരിച്ചത്. മരക്കാനത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ശബരിമല കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുവരും, സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ (നവംബർ 28) പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് (നവംബർ 28) എൻ.ഡി.ആർ.എഫും സ്കൂബ ടീമും നടത്തിയ സംയുക്ത തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. വെങ്ങിണിശ്ശേരി സ്വദേശി മധുവിന്റെ മകൻ ആദി കൃഷ്ണയാണ് മരിച്ചത്.

കോഴിക്കോട് തിരുവമ്പാടിയിൽ പുഴയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശികളായ രണ്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി. നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ (21) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *