കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് (CoELSCM) അഭിമാനകരമായ നേട്ടം. ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ കോംപറ്റീറ്റീവ്‌നസ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് സെന്റർ സപ്ലൈ ചെയിൻ വിദ്യാഭ്യാസവും വികസനവും എന്ന വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് മേഖലകളിൽ ഉള്ള പ്രതിബദ്ധതയുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഹിന്റ് വെയർ ഹോം ഇന്നവേഷൻ ലിമിറ്റഡിന്റെ സിഇഒ ശ്രീ. സലിൽ കപൂർ അടങ്ങിയ 16 അംഗ ജൂറി പാനലാണ് കർശന നടപടി ക്രമങ്ങളിലൂടെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിനെ അവാർഡിനായി തിരഞ്ഞെടുത്തത്. വിതരണ ശൃംഖലയുടെ പ്രാധാന്യവും വിദ്യാഭ്യാസ മേഖലയിലെ പ്രാമുഖ്യവും സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിനെ പുരസ്‌കാരം നേടാൻ സഹായിച്ചിട്ടുണ്ട്. 2023 ൽ സപ്ലൈ ചെയിൻ രംഗത്തെ മികച്ച സംഭാവനകളെ കണക്കിലെടുത്താണ് ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ അവാർഡുകൾ പ്രഖ്യാപിച്ചത്. മത്സരാധിഷ്ഠിത മേഖലയായ വിതരണശൃംഘലയിലെ വിജയത്തിനൊപ്പം തന്നെ ലോജിസ്റ്റിക്‌സിലും സപ്ലൈ ചെയിൻ വിദ്യാഭ്യാസത്തിലും മികവ് വളർത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളും എൻ ഐ ടി കാലിക്കറ്റിന് വിജയം നേടിക്കൊടുക്കുന്നതിൽ സഹായകമായി. ഈ അംഗീകാരം സ്ഥാപനത്തിനുള്ള ആദരം മാത്രമല്ല, ഇന്ത്യയിലെ ലോജിസ്റ്റിക് വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ എൻ ഐ ടി സി ക്കുള്ള നിർണായക പങ്കിനെ എടുത്തുകാണിക്കുകയും ചെയ്യുന്നു. എൻ ഐ ടി കാലിക്കറ്റിന് വേണ്ടി സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ചെയർപേഴ്‌സൺ ഡോ. വിനയ് വി പണിക്കർ സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഇവിപി അഡ്മിനും സിഎഫ്‌ഒയുമായ ശ്രീമതി സ്നേഹ ഒബ്‌റോയി, ബിഡബ്ല്യു ബിസിനസ് വേൾഡ് എൻഗേജ് സിഇഒ ശ്രി.ഹോഷി ഗസ്‌വല്ല, ബി ഡബ്ള്യു വെൽ ബേക്കിങ് വേൾഡ് ആൻഡ് ബി ഡബ്ള്യു ഹെൽത്ത് കെയർ വേൾഡ് സിഇഒ ആയ ഹർബിന്ദർ നരുല എന്നിവരിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *