എവറസ്റ്റ് കയറി എൻ ഐ ടി സി പൂർവ വിദ്യാർത്ഥിനി

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) കാലിക്കറ്റിലെ പൂർവ വിദ്യാർത്ഥിനി ഡോ ആശ ജോസഫ് എവറസ്റ്റ് പർവതത്തിന്റെ 18200 അടി ഉയരം കീഴടക്കി.

കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ആർഇസി) ആയി പ്രവർത്തിച്ചിരുന്ന 1993-97 കാലഘട്ടത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽനിന്ന് ബി ടെക് പൂർത്തിയാക്കിയ ഡോ. ആശാ ജോസഫിന്റെ ദൃഢനിശ്ചയത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമാണ് ഈ നേട്ടം.

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ച ഏറ്റവും മികച്ച പാഠം ഹൃദയം മതിയെന്ന് പറയുന്നത് വരെ എൻ്റെ സ്വപ്നങ്ങളെ പിന്തുടരുക എന്നതാണെന്ന് ഡോ. ആശാ ജോസഫ് പറഞ്ഞു. എഞ്ചിനീയറും ഗവേഷകയുമായ ഡോ. ആശ ഇപ്പോൾ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രൊഫസറും IQAC ഡയറക്ടറുമായി ജോലി ചെയ്യുന്നു.

സാഹസികതയുടെയും പര്യവേഷണത്തിന്റെയും മാതൃകയായ ഡോ ആശ ജോസഫ് ഭാവി തലമുറകൾക്ക് പ്രചോദനമാണെന്ന് എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

വിവിധ ഭൂപ്രദേശങ്ങളിലൂടെ പ്രതികൂല കാലാവസ്ഥയിൽ യാത്ര ചെയ്ത് വെല്ലുവിളികളെ അതിജീവിച്ചു.എവറസ്റ്റ് കൊടുമുടിയുടെ 18200 അടി ഉയരത്തിൽ എത്തിയപ്പോൾ RECCAL 97 എന്ന ബാനർ ഉയർത്തിപ്പിടിക്കുകയും ചെയ്തു ഡോ ആശ.

“ഇരുപത് വർഷം മുമ്പാണ് താൻ വെല്ലുവിളി നിറഞ്ഞ ട്രെക്കുകകൾ ആരംഭിച്ചതെന്നും ഗ്രാൻഡ് കാന്യോണിൺ, യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്, അർക്കൻസയിലെ വിവിധ പാതകളിലൂടെയുള്ള യാത്രകൾക്കും ശേഷമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രക്ക് പുറപ്പെട്ടതെന്ന് അവർ പറഞ്ഞു. എവറസ്റ്റ് പർവതം കീഴടക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും മറിച്ച് സ്വന്തം പരിമിതികളെ മറികടക്കുക എന്നതായിരുന്നെന്നും അവർ പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥികൾ അവരുടെ തൊഴിൽ മേഖലകളിൽ ഉയരങ്ങൾ കൈവരിക്കുന്നതിന് പുറമെ അവരുടെ അഭിലാഷങ്ങൾ പിന്തുടരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ഡീൻ (ഇൻ്റർനാഷണൽ, അലുംനി, കോർപ്പറേറ്റ് റിലേഷൻസ്) പ്രൊഫ. എം കെ രവി വർമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *