കോവളത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്കപകടത്തിൽ പെട്ട സംഭവത്തിൽ അപകടം റേസിങ്ങിനിടെയല്ല. ബൈക്കിന്റെ അമിതവേഗം മൂലമാണെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിംഗ് നടന്നു എന്നതിന് തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി.മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിനു കാരണമായെന്ന് എംവിഡി റിപ്പോർട്ടിൽ പറയുന്നു.ഇന്നലെ രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം.അപകടത്തിൽ പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) അപകട സ്ഥലത്ത് നിന്നും ബൈക്ക് ഓടിച്ച പൊട്ടക്കുഴി ഗിരിദീപത്തിൽ അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 നും മരിച്ചു. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ബിനുവിന്റെ ഏക മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *