ടെൻഷൻ ഫ്രീ ബോർഡ് എക്സാമിനേഷൻ (Tension Free Board Examination) എന്ന വിഷയത്തെ ആസ്പദമാക്കി ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ചാത്തമംഗലം സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂളിൽ വച്ച് ഒരു വർക്ക്ഷോപ്പ് നടത്തുന്നു. 9, 10 ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ വിലപ്പെട്ട അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നത് നല്ലതായിരിക്കും. പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാവുന്ന പേടി, മറ്റു മാനസിക വിഷമതകൾ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനോടൊപ്പം എങ്ങനെ പരീക്ഷയെ ധൈര്യത്തോടെ നേരിടാമെന്നതിനുള്ള പരിശീലനവും ഈ വർക്ക് ഷോപ്പിലൂടെ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.Ph :0495- 2803877Mob: 8281565516

Leave a Reply

Your email address will not be published. Required fields are marked *