പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോര്‍ത്തിയെന്ന കേസിലാണ് ഇമ്രാന്‍ ഖാന് തടവ് ശിക്ഷ. ഇതേ കേസില്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കെതിരെയും മുന്‍പ് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂര്‍ണ വിവരമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ കേസില്‍ ഇമ്രാന്‍ , ഖുറേഷി എന്നിവര്‍ അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയായത് ജയിലില്‍വച്ചാണ്.