കൊട്ടിയം തഴുത്തലയില്‍ കെ-റെയില്‍ സര്‍വേയ്‌ക്കെതിരേ പ്രതിഷേധം.പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.ഗ്യാസ് സിലിണ്ടര്‍ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് സ്ഥലത്ത് പ്രതിഷേധം.ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.
കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായാണ് അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.അതിനിടെ മലപ്പുറത്ത് പറിച്ചെറിഞ്ഞ കല്ല് പുനഃസ്ഥാപിച്ചു. താനൂർ വട്ടത്താണിയിൽ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ അതിരടയാള കല്ലാണ് വീട്ടുകാർ പുനഃസ്ഥാപിച്ചത്. സിപിഎം ബോധവൽക്കരണത്തെ തുടർന്നാണ് കല്ല് പുനഃസ്ഥാപിച്ചത്. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ നേതാക്കൾ വീടു കയറി പ്രചാരണം നടത്തുകയാണ്. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം കല്ലിടല്‍ നടന്നിരുന്നില്ല. പത്തനംതിട്ട ഒഴികെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം ഇന്ന് കല്ലിടുമെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്.
സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തേക്ക് കെ-റെയില്‍ കല്ലുമായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരുന്നു
സുപ്രീംകോടതിയുടെ അനുകൂല വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *