കോഴിക്കോട്: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
മാഹിയിലെ ഡെന്റല്‍ കോളേജിലെ ബിഡിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു.
