താമരശ്ശേരി : കേന്ദ്രത്തിലെ വർഗ്ഗീയ ശക്തികളെ പോലും പിന്നിലാക്കി ഭരണത്തുടർച്ചക്ക് വേണ്ടി സി.പി.എം വർഗ്ഗീയതയെ താലോലിക്കുകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ കട്ടിപ്പാറ പഞ്ചായത്ത് തല പര്യടനം അമ്പായത്തോട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാം മണക്കടവൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മോയത്ത് സ്വാഗതം പറഞ്ഞു. വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, കാസിം ഇനോളി , കെ.വി മുഹമ്മദ്, അഷ്റഫ് തങ്ങൾ, ടി.മെയ്തീൻ കോയ, പി.ഗിരീഷ് കുമാർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, കെ.പി മുഹമ്മദൻസ്, സജീന ടീച്ചർ, എം.എം വിജയകുമാർ, കെ.കെ ഹംസ ഹാജി, പ്രേംജി ജയിംസ്, ബിജു കണ്ണന്തറ, എ.കെ അബൂബക്കർ കുട്ടി, ഹാരിസ് അമ്പായത്തോട്, കെ.ടി രിഫായത്ത്, ഷാഫി സക്കരിയ, കെ.സി ബഷീർ എന്നിവർ പ്രസംഗിച്ചു.

പുല്ലാഞ്ഞിമേട്, കന്നൂട്ടിപ്പാറ എന്നിവിടങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങളാണ് ലഭിച്ചത്. പര്യടനം കോളിക്കൽ എത്തിയതോടെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും അണിചേർന്നതോടെ ആവേശം ഇരട്ടിയായി. വടക്കുംമുറി, വെട്ടിഒഴിഞ്ഞ തോട്ടം, ചെമ്പ്രകുണ്ട, കല്ലുള്ളതോട്, കട്ടിപ്പാറ, താഴ്‌വാരം, ചമൽ, പയോണ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂലോട് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *