വടക്കന്‍ ഇസ്രായേലിലെ മൊറോണില്‍ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വടക്കന്‍ ഇസ്രയേലില്‍ നടന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തിരുന്നു.കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഇസ്രഈലില്‍ നടന്ന ഏറ്റവും വലിയ ആഘോഷമാണ് ഇത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ അടച്ചിട്ടിരിക്കുകയായിരുന്നു.രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടിയപ്പോഴാണ് അപകടം നടന്നത്.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി അടിയന്തര സേവനങ്ങള്‍ക്ക് ആറോളം ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *