പി ജയരാജൻ വധശ്രമ കേസിൽ സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. രണ്ടാം പ്രതി ഒഴികെ ഏഴു പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. കേസിന് അടിസ്ഥാനമായ വസ്തുതകൾ പരിശോധിച്ചിട്ടില്ലെന്നാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.പ്രതികളെ മാതൃകപരമായ ശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് സർക്കാർ ആവശ്യം. 1999ലെ തിരുവോണ നാളിൽ പി.ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കലാപമുണ്ടാക്കാൻ ശ്രമം, വധശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലായിരുന്നു ചൂണ്ടിക്കാണിച്ചാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കോടതി വെറുതെ വിട്ടത്.2007ൽ വിചാരണക്കോടതി ഇവർക്ക് പത്തുവ‍ർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *