സംഗമം അയല്‍ക്കൂട്ടങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍ ഉദ്ഘാടനം ചെയ്തു. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ പി ഉമര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാക്ക് സംസ്ഥാന സമിതി അംഗം പി സി ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജെ ഐ എച്ച് കുന്ദമംഗലം ഏരിയ പ്രസിഡണ്ട് പി എം ശരീഫുദ്ധീന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം .സിബ്ഗത്തുള്ള, എം കെ സുബൈര്‍, ഇ പി ലിയാകത്ത് അലി, സി അബ്ദുല്‍ ഹയ്യ്, എം പി അബൂബക്കര്‍, സാറ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
പുരയിട കൃഷി കണ്‍വീനര്‍ ഷൈനിബ ബഷീര്‍ നാലാം ഘട്ട പുരയിട കൃഷി വിജയയികളെ പ്രഖ്യാപിച്ചു ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ അയല്‍ക്കൂട്ടങ്ങള്‍ക്കും മികച്ച കര്‍ഷകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. അയല്‍ക്കൂട്ടം നമ്പര്‍ 18,37,7 എന്നിവര്‍ യഥാ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.

സംഗമം വൈസ് പ്രസിഡന്റ് എന്‍ അലി, ട്രഷറര്‍ കെ കെ അബ്ദുല്‍ ഹമീദ്, എം പി ഫാസില്‍, എന്‍ ജാബിര്‍, പരീത്, ഹൈറുന്നിസ, സക്കീന വി പി, ജസീല, ഷമീന, റഹീമ, എം പി അഫ്‌സല്‍, എം സി അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. സംഗമം സെക്രട്ടറി ഷബ്ന ഒ പി സ്വാഗതവും എം എ സുമയ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *