രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാൻ പൊലീസ് കസ്റ്റഡിയിൽ. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചത് സൂഫിയാൻ ആയിരുന്നു.രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാന്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഒട്ടേറെ സ്വർണക്കടത്തുകേസുകളിൽ പ്രതിയായ സൂഫിയാനെ നേരത്തേ കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്തി ജയിലിൽ അടച്ചിരുന്നു. പിന്നീട് ഹൈക്കോടതി കോഫെപോസ റദ്ദാക്കിയതോടെ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *