കോവിഡ് പലർക്കും പല രീതിയിലാണ് പരീക്ഷണങ്ങൾ നൽകിയിട്ടുള്ളത്. ചിലർ അതിൽ നിന്ന് പാഠമുൾക്കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും.
കോവിഡിൽ അമ്മയെ നഷ്​ടപ്പെട്ട ​സീത ദേവി വലിയ മാറ്റങ്ങളോടെയാണ് ​ ജീവിതം പുനരാരംഭിച്ചത്​. അമ്മക്ക്​ സംഭവിച്ചത്​ മറ്റാർക്കും സംഭവിക്കാതിരിക്കാനായി ത​െൻറ നീല ഓ​ട്ടോറിക്ഷയിൽ ഓക്​സിജൻ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത്​ അവരിരിക്കും. ​ചെന്നൈ രാജിവ്​ ഗാന്ധി ​ആശുപത്രിയിൽ മുറികിട്ടുന്നതുവരെ ത​െൻറ ഓ​ട്ടോയിൽ രോഗികൾക്ക്​​ അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓ​ട്ടോയിൽ ഒരുക്കിയിട്ടുണ്ട്​​.

കഴിഞ്ഞ മെയ്​ ഒന്നിനാണ്​ സീതക്ക്​ അമ്മ വിജയയെ നഷ്​ടമായത്​. രാത്രി 12 മണിക്കൂറോളം കാത്തുനിന്നതിന്​ ശേഷമാണ്​ അവർക്ക്​ ആശുപത്രിയിലെത്താൻ ആംബുലൻസ്​ ലഭിച്ചത്​. ആശുപത്രിയിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.

”അമ്മ മരിച്ചതിന്​ ശേഷം മറ്റൊരാളും ഓക്​സിജൻ ലഭിക്കാതെ മരിക്കരുതെന്ന്​ ഞാൻ തീരുമാനമെടുത്തു. അന്നുമുതൽ ഞാനിത്​ തുടരുകയാണ്​” -സീത ​പറയുന്നു. ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട പലർക്കും സീത ദേവി ഇപ്പോൾ സ്​നേഹത്തി​െൻറ മാലാഖയാണ്​. ദേശീയ വാർത്ത ചാനലായ എൻ.ഡി.ടി.വി തങ്ങളുടെ സാമൂഹിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ സീത ദേവിക്ക്​ സംഭാവന നൽകിയിട്ടുണ്ട്​.

” ഞങ്ങൾ മൂന്നൂറോളം രോഗികൾക്ക്​ ഇതിനകം ഓക്​സിജൻ നൽകി. വരുന്ന​വർക്ക്​ മുന്നിൽ ഒരു ഉപാധിയും വെച്ചിട്ടില്ല. ഒരു പണവും സ്വീകരിച്ചില്ല” -സീതാ ദേവി അഭിമാനത്തോടെ പറയുന്നു. ചെന്നൈയിലെ ചുമട്ടുതൊഴിലാളിയുടെ മകളായി തെരുവിൽ വളർന്ന സീതദേവി അമ്മയുടെ മരണത്തിൽ നിന്നും പാഠം ഉൾകൊണ്ടാണ്​ സാമൂഹ്യ പ്രവർത്തനത്തിന്​ ഇറങ്ങിയത്​.

Leave a Reply

Your email address will not be published. Required fields are marked *