ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ പോരാടിയ സി ശങ്കരൻ നായരുടെ ബയോപിക്കുമായി കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡൻ്റും അഭിഭാഷനും കൂടിയായ ശങ്കരൻ നായരാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ പോരാടിയത്.പുതുമുഖം കരൺ സിംഗ് ത്യാഗിയാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. വാർത്താകുറിപ്പിലൂടെ ധർമ പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശങ്കരൻ നായരുടെ ചെറുമകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്നെഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ’ എന്ന പുസ്തകത്തിൽ നിന്നാണ് സിനിമയൊരുങ്ങുന്നത്.