കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്. ഇവിടുത്തെ ഇന്ധന പമ്പിന്റെ ടാങ്കർ മണ്ണിനടിയിലുണ്ടായിരുന്നു. ഈ മൈതാനത്ത് പുതിയ ഫ്ലാറ്റ് നിർമാണം തുടങ്ങുന്നതിന്റെ ഭാഗമായി പഴയ സാധനങ്ങൾ നീക്കുകയായിരുന്നു. പഴയ ടാങ്കർ മുറിച്ച് കഷ്ണങ്ങളാക്കി നീക്കാനുള്ള ശ്രമത്തിനിടെയാണു തീ പിടിച്ചത്

വയനാട് റോഡിലൂടെ പോവുകയായിരുന്ന മെഡിക്കൽ കോളജ് പൊലീസ് സംഘമാണ് സംഭവ സ്ഥലത്ത് ആദ്യമെത്തിയത്. തുടർന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല. റോഡിന്റെ എതിർ വശത്ത് പെട്രോൾ പമ്പുള്ളത് ആശങ്ക ഉയർത്തിയിരുന്നു.അപകടത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി തീയണച്ചു.

വെള്ളിയാഴ്ച മാത്രം കടകൾ തുറക്കുന്നതിനാൽ റോഡിലും പമ്പിലും വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ഇതിനിടെയാണ് തീ പിടിത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *