സംസ്ഥാനത്തെ മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിറ്റിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് വ്യാപനശേഷി കുറവുള്ളതാണെന്ന് വ്യക്തമായത്.

എ2 വൈറസുകളാണ് മങ്കിപോക്‌സിന് കാരണമെന്നാണ് ജിനോം സ്വീകന്‍സ് പഠനത്തില്‍ നിന്ന് വ്യക്തമായത്. എ.2 വകഭേദത്തിന് വ്യാപനശേഷി കുറവാണ്.

ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജീനോമുകളും ബി.1 വകഭേദത്തില്‍പ്പെട്ടതാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തില്‍ രോഗികളില്‍ നിന്നുള്ള ജീനോം സീക്വന്‍സിങ് ഡാറ്റ, മങ്കിപോക്സ് വൈറസിന്റെ എ.2 പതിപ്പില്‍ പെട്ടതാണെന്ന് ഐജിഐബിയിലെ ജീനോം സീക്വന്‍സിങ് സയന്റിസ്റ്റ് വിനോദ് സ്‌കറിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *