മകന്റെ ആത്മഹത്യ കണ്ട് അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി ധര്‍മ്മടം മോസ് കോര്‍ണറില്‍ ശ്രീസദനത്തില്‍ സദാനന്ദന്‍(63) ആണ് മകന്‍ ദര്‍ശന്‍(26) തൂങ്ങിമരിച്ചത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം.

ദര്‍ശന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കോവിഡ് വന്നതോടെ ജോലി നഷ്ടമായി ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ദര്‍ശന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇത് കണ്ട് സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *