നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തില്‍ പുന്നമടക്കായല്‍. ഓളപ്പരപ്പിലെ പുതിയ രാജാവിനെ കണ്ടെത്താനായി നെഹ്റു ട്രോഫി വള്ളംകളിക്ക് കൊടിയേറി. മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. ഈ വര്‍ഷം 21 വള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ചുണ്ടനും 6 വനിത വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങള്‍ ഇത്തവണത്തെ ജലപൂരത്തില്‍ പങ്കുചേരും. ചുണ്ടന്‍ വള്ളങ്ങള്‍ കുതിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി.

നെഹ്റു ട്രോഫി വള്ളംകളിയുടെ പവലിയന്‍ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ ഏഴ് കോടി രൂപയും പിപി ചിത്തരഞ്ജന്‍ എം എല്‍ എ രണ്ട് കോടി രൂപയും അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഇത്രയധികം തുക നെഹ്റു ട്രോഫി വള്ളം കളിക്കായി അനുവദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *