കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല.ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടെന്നാണ് സര്‍ക്കാര്‍ അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനമായത്. വിശദമായ മാര്‍ഗരേഖ ഒക്‌ടോബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.ഇതോടെ ചെറിയ കുട്ടികളെയും ആരോഗ്യ പ്രശ്‌നമുള്ളവരേയും സ്‌കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരമായി.
ആദ്യദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസ്സുകളാണ് ഉണ്ടാകുക. ഹാപ്പിനെസ്സ് ക്ലാസ്സുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്.
പ്രൈമറി ക്ലാസ്സുകാര്‍ക്ക് ബ്രിഡ്ജ് ക്ലാസ്സ് നടത്തും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും
സ്‌കൂള്‍ തുറക്കുന്നതിലെ ജില്ലാ തലത്തിലുള്ള ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്ക് ആയിരിക്കും. യോഗങ്ങള്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂളുകളില്‍ ജാഗ്രതാ സമിതി ഉണ്ടായിരിക്കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *