കാസർഗോഡ്: ആറങ്ങാടിയിൽ ബിജെപി നേതാവിൻറെ വീടിനും കാറിനുംനേരെ ആക്രമണം. ബി.ജെ.പി കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ബാങ്കോട്ടെ വി.കെ.രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണം
ആരംഭിച്ചു.
കല്ലേറിൽ വീടിന്റെ ജനൽഗ്ലാസുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിന്റെ ഗ്ലാസുകളും തകർന്നു. ശബ്ദംകേട്ട് ഉണർന്ന വീട്ടുക്കാർ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനയേയും നിരോധിച്ചതിന്റെ പ്രതിഫലനമാകാം ആക്രമണത്തിന് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു.
വീട്ടുകാരുടെ പരാതിയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി .പി ബാലകൃഷ്ണൻ നായർ, എസ് ഐ .കെ. പി . സതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.