ദത്ത് വിവാദത്തിൽ പരാമർശവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അനുപമ വിഷയം നേരിട്ട് പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് പരാമര്‍ശം ചര്‍ച്ചയായത്.തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്.

‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം’, ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.

തനിക്ക് മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *