വിശ്വ ബ്രഹ്മണ ബ്ലാക്‌സ്മിത് മഹാസഭ (വി ബി ബി ) യുടെ മനുവംശ കുടുംബ സംഗമം 29-10-2023 ന് കുന്നമംഗലം ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്നു. 750 കുടുബങ്ങൾ പങ്കെടുത്തു. വി ബി ബി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ മോഹനൻ ആചാരി അദ്ധ്യക്ഷം വഹിച്ചു. ചടങ്ങ് ഉദ്ഘടനം ചെയ്തു കൊണ്ട് ഡോ. കെ. രാമചന്ദ്രൻ നിലമ്പൂർ പ്രസംഗിച്ചു. സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് സംഘടനാ ജനറൽ സെക്രട്ടറി മണികണ്ഠൻ ആചാരി സംസാരിച്ചു. സംഗമത്തിൽ സംഘടനാ നേതാക്കൾ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് മനുവംശജർ നേരിടുന്ന അവശതകൾക് പരിഹാരം കാണുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സമുദായികമായി അഭിവൃദ്ധിയിലെത്തുന്നതിനു വേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. സംഗമത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി ‘അയസ്കാചര്യ’ പുരസ്‌കാരം ശ്രീ. ഉണ്ണികൃഷ്ണൻ ഓച്ചിറക്ക് നൽകി.10001 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും നൽകി ആചരിച്ചു. സംഗമത്തിൽ ശ്രീ. വിപിൻദാസ് ജില്ലാ വ്യവസായ വികസന ഓഫീസർ ക്ലാസ്സെടുത്തു. കോഴിക്കോട് ജില്ലയുടെ ഭാവി പ്രവർത്തനത്തെ കുറിച്ചും പദ്ധതികളെ കുറിച്ചും മുരളിധരൻ കോ. കോർഡിനേറ്റർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.ദിബേഷ് കെ സ്വാഗതം പറയുകയും ജില്ലാ പ്രസിഡന്റ്‌ ശ്രീ. പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *