കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് പി.പി ദിവ്യ. പ്രശാന്തന്റെ പരാതിയെ തുടര്‍ന്നാണ് എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിലും പ്രശാന്തന്‍ ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിവ്യ ആരോപിച്ചു.

പ്രസ്തുത മൊഴി ഹാജരാക്കിയാല്‍ പ്രശാന്തന്‍ പണം നല്‍കി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെ. കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹര്‍ജിയിലാണ് പൊലീസിനെതിരായ ദിവ്യയുടെ ആരോപണം. ഹര്‍ജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *