കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ്. പവന് 520 രൂപ വര്‍ധിച്ച് 59520 രൂപയായി. ഗ്രാമിന് 65 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 7440 രൂപയാണ് ഒരു ഗ്രാമിന്റെ വില.

ഇന്നലെയാണ് സ്വര്‍ണ വില 59000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *