കണ്ണൂർ :കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെന്ന നിലയിലുള്ള പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നാളെത്തന്നെ ദില്ലിക്ക് മടങ്ങുമെന്ന് പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി . പുനർനിയമനം റദ്ദാക്കിയെന്ന സുപ്രീം കോടതി വിധിയുടെ റിപ്പോർട്ട് കണ്ടു. വിധി അംഗീകരിക്കുന്നു. 2021ലാണ് എന്റെ ആദ്യ കാലാവധി പൂർത്തിയായത്. അന്നാണ് പുനർനിയമനത്തിന്റെ കത്തു വന്നത്. പുനർനിയമനം നടത്താൻ ഞാൻ ആവശ്യപ്പെട്ടില്ല എന്നും ഞാനായിട്ട് റിവ്യൂ ഹർജി കൊടുക്കുന്നില്ലെന്നും പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. സുപ്രീം കോടതി പുനർനിയമനം റദ്ദാക്കിയ സാഹചര്യത്തിൽ രാജിയുടെ ആവശ്യം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയ്ക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റിയെന്നും കുറച്ചൊക്കെ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
