ധനസ്ഥിതിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി കൂട്ടല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നീ ചെലവുകള്‍ക്കാണു നിയന്ത്രണം. സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കും.
2020 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക.

സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് ഇപ്പോള്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 2020ല്‍ കോവിഡിനെ തുടര്‍ന്ന് നടപ്പാക്കിയിരുന്ന അതേ നിയന്ത്രണം അത് ഇനി ഒരു വര്‍ഷവും കൂടി തുടരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങല്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കല്‍, പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങല്‍, കരാര്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിച്ചു കഴിഞ്ഞാല്‍ അവരെ പുനര്‍വിന്യസിക്കല്‍ തുടങ്ങിയവയെല്ലാം അതേരീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും. സര്‍ക്കാരിന്റെ ധനസ്ഥിതി അത്രത്തോളം മെച്ചപ്പെട്ടിട്ടില്ലെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *