മടവൂർ പഞ്ചായത്തിലെ ഒരു കൂട്ടം ചെറുപ്പകരുടെ കൂട്ടായ്മയായ പൊയിൽ ചാരിറ്റബിളിലൂടെ
ഹൃദ്‌രോഗിയായ വീട്ടമ്മയ്ക്ക് വീടൊരുങ്ങി.പൂർണമായി പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനം ഇന്ന് മടവൂർ പൊയിൽ മഹല്ല് പ്രസിഡന്റ് കെ ആലിക്കുട്ടി ഫൈസിയും ശങ്കരംകുന്നത്ത് ശിവക്ഷേത്രം പ്രസിഡന്റ് കെ ജനാർദ്ദനൻ മാസ്റ്ററും കൈമാറും.
മടവൂർ പഞ്ചായത്തിലെ പൊയിൽ പ്രദേശത്ത് 2016 ൽ ആണ് ഈ ട്രസ്റ്റ് രൂപീകൃതമായത്. ഏകദേശം 150 ഓളം അംഗങ്ങൾ ഉള്ള ഈ കൂട്ടായ്മയിലൂടെ വീട് നിര്മ്മാണത്തിന് സഹായം നൽകൽ, ചികിത്സ സഹായം ,ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നു.
കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിലെ ഈ കൂട്ടായ്മയിൽ 25 ലക്ഷം രൂപയോളമാണ് വിവിധ സേവന പ്രവർത്തങ്ങൾക്കായി ചിലവഴിച്ചിട്ടുള്ളത്.
2018 ൽ ആരംഭിച്ച ഈ വീട് നിർമാണം കോവിഡ് മൂലം ഉണ്ടായ തടസങ്ങൾ കൊണ്ട് 2021 ലാണ് പണിപൂർത്തിയാകുന്നത് ഇതിനായി ബിരിയാണി ചലഞ്ച് നടത്തി അതിൽ നിന്നും സ്വരൂപിച്ച 7 ലക്ഷം രൂപയടക്കം 9 ലക്ഷത്തോളം രൂപയാണ് പണി പൂർത്തിയാക്കാൻ ചെലവായത്.

Leave a Reply

Your email address will not be published. Required fields are marked *