മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണെന്ന് മന്ത്രി പറഞ്ഞു.ശക്തനായി വന്ന് ശക്തനായി തോറ്റത്തിന്റെ വിഷമമാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്.സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരിഹാസം. മേയറുടെ നടപടി വിവരമില്ലാത്തതുകൊണ്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ചട്ടങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സിപിഐമ്മില്‍ ബുദ്ധിയുള്ള ആരുമില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചിരുന്നു.