തിരുവനന്തപുരം: ശിവഗിരി മഠത്തില്‍ പലസ്തീന്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകള്‍ പാലായനം ചെയ്യുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇസ്രായേല്‍ അതിക്രൂരമായ ആക്രമണമാണ് പലസ്തീനില്‍ നടത്തുന്നത്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം. ഗുരു സന്ദേശത്തിന്റെ വെളിച്ചം ആ മണ്ണില്‍ എത്തിയിരുന്നെങ്കില്‍ ചോരപ്പാടുകള്‍ കാണില്ലായിരുന്നു. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടര്‍ന്ന് വ്യാപിക്കുന്നത്’ മുഖ്യമന്ത്രി വ്യക്തമാക്കി.