ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം
കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്ത് 50 വയസ് (2024 ഡിസംബര്‍ 31 നകം) പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ സമയബന്ധിതമായി രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് മൂന്ന് മാസ കാലയളവ് വരെ (2024 ഡിസംബര്‍ 19 മുതല്‍ 2025 മാര്‍ച്ച് 18 വരെ) സമയം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി.
ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ചെയ്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ തനത് സീനിയോറിറ്റി ഉള്‍പ്പെടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിനും ഇതേ മൂന്ന് മാസ കാലയളവ് പ്രയോജനപ്പെടുത്താം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ/ദൂതന്‍ മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (UDID കാര്‍ഡ് ഉള്‍പ്പെടെ) രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരായി അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമേ പ്രത്യേക പുതുക്കലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂയെന്ന് കൊയിലാണ്ടി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0496-2630588.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (I NCA ± E/T/B) (കാറ്റഗറി നമ്പര്‍: 649/2022) തസ്തികയിലേക്ക് 599/224/DOD നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 2024 ആഗസ്റ്റ് 23 ന് ജോലിയില്‍ പ്രവേശിച്ചതിനാലും കാറ്റഗറി നമ്പര്‍ 371/2015 പ്രകാരമുളള മേല്‍ തസ്തികയുടെ മാതൃറാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ E/T/B വിഭാഗത്തില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍സിഎ ഒഴിവുകളെല്ലാം നികത്തപ്പെട്ടിട്ടുള്ളതിനാലും ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (I NCA – E/T/B) റാങ്ക് പട്ടിക 2024 ആഗസ്റ്റ് 24 പൂര്‍വ്വാഹ്നം മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതാകും വിധം റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ എംടെക്ക് പ്രൊജക്ട് ആവശ്യങ്ങള്‍ക്കായി മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍, പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി. ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം.
ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി ആറ് ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.