ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി. രാജീവ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.

ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയിൽ മന്ത്രി പി. രാജീവ്‌ മാധ്യമങ്ങളോട് പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണ്.
സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ട് സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻദേശാഭിമാനി ദിനപത്രത്തിൽ ലേഖനവും എഴുതിയിട്ടുണ്ട്.
മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ എം.എൽ.എ നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *