കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദത്തിൽ ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍,ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്.. ഞങ്ങളെ കൊണ്ട് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി അവര്‍ക്ക് പറയാന്‍ പറ്റുമോ?’. ജീവനക്കാര്‍ ചോദിച്ചു.വിവാദങ്ങള്‍ക്ക് പിന്നാലെ തങ്ങളെ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം ശമ്പളത്തില്‍ 2000 രൂപ വെട്ടിക്കുറച്ചു. ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടിയതായും തൊഴിലാളികള്‍ പറഞ്ഞു.ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം തെറ്റാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍. അഞ്ച് ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളും മൂന്ന് പേര്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ മൂന്ന് പേര്‍ വിധവകളാണെന്നും വനിതാ തൊഴിലാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം അടൂരിന്‍റേത് പ്രതിഷേധരാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല.അടൂരിന്‍റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്.വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്.അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും .വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചതെന്നും വിദ്യാർഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായാണെന്നും മന്ത്രി പറഞ്ഞു.സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ ന്ർദ്ദേശിച്ചിട്ടില്ല.അടൂർ കേരളത്തിന്‍റെ അഭിമാനമാണ്.സെൻസിറ്റീവായ വിഷയത്തിൽ അവധാനതയോടെ മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു.വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി,
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
