ഭൂമി തരംമാറ്റൽ അദാലത്ത് നാളെ

ഭൂമി തരം മാറ്റത്തിനായി
ഫോറം-6 അപേക്ഷ നൽകിയവരും മുൻകൂട്ടി ടോക്കൺ നമ്പർ ലഭിച്ചതുമായ കോഴിക്കോട്, വടകര റവന്യു ഡിവിഷൻ ഓഫീസ്
പരിധിയിലെ അപേക്ഷകർക്കായുള്ള അദാലത്ത് ഫെബ്രുവരി ഒന്നിന് നടക്കും.

കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ ഉള്ളവർക്കായി
രാവിലെ ഒൻപത് മുതൽ
ജൂബിലി ഹാളിലും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലെ അപേക്ഷകർക്കായി ഉച്ച രണ്ട്
മുതൽ വടകര മുൻസിപ്പൽ ടൗൺഹാളിലുമാണ് അദാലത്ത്.

25 സെന്റിൽ താഴെ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള ഫോറം-6 അപേക്ഷകളിൽ മുൻകൂട്ടി ടോക്കൺ ലഭിച്ചവർക്ക് അദാലത്തിൽ ഉത്തരവ്
നൽകുന്നതാണ്.

അപേക്ഷയിൽ വ്യക്തമാക്കിയ ഫോൺ നമ്പറിൽ എസ്.എം.എസിലൂടെ ടോക്കൺ നമ്പർ ലഭിക്കും. ടോക്കൻ ലഭിച്ച മുഴുവൻ അപേക്ഷകരും ഉത്തരവ് കൈപ്പറ്റുന്നതിനായി അദാലത്തിൽ എത്തണം.

ജില്ലാ കലക്ടർ, സബ്കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അദാലത്തിൽ പുതിയ അപേക്ഷകൾ
സ്വീകരിക്കുന്നതല്ല. ടോക്കൺ ലഭിക്കാത്തവർ വരേണ്ടതില്ല.

കള്ളുഷാപ്പ് പുനർവില്പന ഫെബ്രുവരി ഏഴിന്

കോഴിക്കോട്, മലപ്പുറം എക്സൈസ് ഡിവിഷനുകളിലെ വിൽപ്പനയിൽ പോകാത്ത കള്ളുഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി 7ന് നടത്തും.

വൺടൈം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമേ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഫെബ്രുവരി ഒന്നു മുതൽ മൂന്നുവരെ ഓൺലൈൻ ആയി അപേക്ഷ നൽകാം.
നേരത്തെ പുനർവിൽപ്പന തീയതി ഫെബ്രുവരി 6
എന്ന് തെറ്റായി അറിയിച്ചിരുന്നു.

ടെൻഡർ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കോഴിക്കോട്
സർക്കാർ
അതിഥി മന്ദിരത്തിൽ
ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്ന, ലോൺട്രി മേഖലയിൽ പരിചയസമ്പന്നരായ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന്
മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു.

ദർഘാസ് ഫോമും കരാർ വ്യവസ്ഥകളും
400 രൂപയ്ക്ക് (നികുതി പുറമെ) പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ 5.15 വരെ കോഴിക്കോട് അതിഥി മന്ദിരത്തിലെ ഓഫീസിൽ നിന്ന് ലഭിക്കും.

നിരതദ്രവ്യമായി 5000
രൂപയുടെ, ഡയറക്ടർ, ടൂറിസം വകുപ്പ് എന്ന പേരിലെടുത്ത തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി സഹിതം പൂരിപ്പിച്ച ദർഘാസുകൾ
ഫെബ്രുവരി 26 ഉച്ച 2.30 വരെ സ്വീകരിക്കും.

അന്ന് വൈകീട്ട് മൂന്നു മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ ടെൻഡർ തുറക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0495-2383920.

വ്യോമസേനയിൽ അഗ്നിവീർവായു; ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

അഗ്നിപഥ്
സ്കീമിൽ ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് അവിവാഹിതരായ സ്ത്രീ, പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജനുവരി 17 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ആറു വരെ ഉണ്ട്. മാർച്ച് 17 നാണ് ഓൺലൈൻ പരീക്ഷ.

2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുമിടയിൽ ജനിച്ച, യോഗ്യതയുള്ള പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്.

മുഴുവൻ വിശദാംശങ്ങളും https://agnipathvayu.cdac.in ൽ ലഭ്യമാണ്.

സെക്യൂരിറ്റി ഗാർഡ് നിയമനം

ഫറൂക്ക് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കു വേണ്ടി വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ള വിമുക്ത ഭടന്മാർ ഫെബ്രുവരി മൂന്നിന് അഞ്ച് മണിക്ക് മുൻപായി ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495- 2771881

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിലെ മോട്ടോർ മെക്കാനിക്ക് (കാറ്റഗറി നം.224/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 29ന് നിലവിൽ വന്ന സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ സി ഡി എസിലെ അങ്കണവാടി പ്രീസ്കൂൾ എജ്യുക്കേഷൻ കിറ്റ് 2023 – 2024 വർഷത്തിൽ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0496 2501822

പേർസണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേർസണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് മലപ്പുറം, കണ്ണൂർ, വയനാട് ,കോഴിക്കോട് , കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ : 9072668543.

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ(അർബൻ എച്ച്‌.ഡബ്ല്യു.സി.കളിൽ) ഡി.ഇ.ഒ കം അക്കൌണ്ടന്റ് തസ്തികയിലേക്ക് കരാർ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990

കിസാൻ ക്രെഡിറ്റ് കാർഡ് കാമ്പയിൻ

ഫെബ്രുവരി 15 വരെ സംസ്ഥാന തലത്തിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന കിസാൻ ക്രെഡിറ്റ് കാർഡ് കാമ്പയിന്റെ ഭാഗമായി മൃഗസംരക്ഷണ മേഖലയിൽ പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, പന്നി വളർത്തൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് കേന്ദ്ര ഗവൺമെന്റിന്റെ കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിലൂടെ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭ്യമാകുന്നതാണ്. താല്പര്യമുള്ള കർഷകർ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

ആട് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി രണ്ടിന് രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ ആട് വളർത്തൽ പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരേണ്ടതാണ്.

ദർഘാസുകൾ ക്ഷണിച്ചു

കേരള മാരിടൈം ബോർഡിനുവേണ്ടി ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ആവശ്യമായ ഇലക്ട്രിക്കൽ ഐറ്റംസ് വിതരണം കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 16 ഉച്ചക്ക് ഒരു മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2414863.

സൗജന്യ പി എസ് സി പരിശീലനം

കേരള പി എസ് സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ സൗജന്യ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണി വരെ സി.ഡി.സി. പേരാമ്പ്രയുടെ ഫേസ്ബുക്ക് (cdc perambra) പേജിൽ കാണുന്ന ലിങ്ക് വഴിയോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ : 0496 -2615500.

കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) 2024 മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. 2024 -26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഓൺലൈൻ ക്ലാസ്സ്, സൗജന്യ ട്രയൽ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോർഡഡ് വീഡിയോ ക്ലാസ്സ് , സ്റ്റഡി മെറ്റീരിയൽസ് എന്നിവ ചേർന്നതാണ് പരിശീലന പരിപാടി. കേരളത്തിലാകമാനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർത്ഥികൾക്കാണ് ഇതിൽ അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് http://bit.ly/kicma . ഫോൺ : 8548618290 / 9188001600.

ദർഘാസുകൾ ക്ഷണിച്ചു

തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക് 2023 – 24 സാമ്പത്തിക വർഷത്തെ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 16 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2973566

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോഴിക്കോട് റൂറൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2023 – 24 വർഷത്തെ അങ്കണവാടി പ്രീ സ്‌കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 12 ഉച്ചക്ക് ഒരു മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2966305.

ലേലം ചെയ്യുന്നു

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൌണ്ടിലെ മുറിച്ച ആഞ്ഞിലിമരം പരസ്യമായി ലേലം കൈക്കൊള്ളുന്നതിന് നിബന്ധനകൾക്ക് വിധേയമായി ജി എസ് ടി അക്കൗണ്ട് നമ്പർ ഉള്ള വ്യക്തി/സ്ഥാപനങ്ങളെ ക്ഷണിച്ചു . ലേല തിയ്യതി : ഫെബ്രുവരി 13 രാവിലെ 11 മണി. ഫോൺ : 0495 2414579

ദർഘാസ് ക്ഷണിച്ചു

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് റീയേജന്ററുകൾ വിതരണം നടത്തുന്നതിനുള്ള ദർഘാസ് ക്ഷണിച്ചു.
ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി 13 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചക്ക് 12 മണിക്ക് ടെണ്ടറുകൾ തുറക്കുന്നതാണ്. വിശദ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *