കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെഎസ്‌യു നേതാവ് ഷാജിയുടെ പരാതിയിലാണ് നടപടി. കാലിക്കറ്റ് സർവ്വകലാശാല ചെയർ പേഴ്സൺ നിത ഫാത്തിമ, കെഎസ്‌യു പ്രവർത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ആശിഷ്, റിസ്വാൻ, മനീഷ് ഉൾപ്പടെ 10 പേർക്കെതിരെ കേസെടുത്തത്. മാള പോലീസ് ആണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷത്തിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർ റിമാന്റിലാണ്. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *