
ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കൾ കൂടി അറസ്റ്റിൽ. ജില്ലാ ഭാരവാഹികളായ അക്ഷയ്, സാരംഗ് , ആദിത്യ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.നേരത്തെ, സംഘർഷത്തിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ അവർ പഠിക്കുന്ന കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെ കേരളവർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.