ഇന്ധന വിലയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യോഗ ഗുരു ബാബാ രാംദേവ്.പെട്രോളിന് 40 രൂപയും പാചകവാതകത്തിന് ഒരു സിലിണ്ടറിന് 300 രൂപയും ആക്കുന്ന സര്‍ക്കാരിനെയാണ് ആവശ്യം എന്ന രാംദേവിന്റെ മുന്‍പ്രസ്താവനയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് രാംദേവ് റിപ്പോർട്ടറോട് പറഞ്ഞു. അതെ, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരം ചോദ്യങ്ങള്‍ തുടരരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് നിങ്ങളോട് കരാറുണ്ടോ?,” രാംദോവ് ചോദിച്ചു.മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ചോദിച്ചപ്പോള്‍, രാംദേവ് അസ്വസ്ഥനാവുകയും മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഞാന്‍ മറുപടി പറഞ്ഞു, നിങ്ങള്‍ എന്ത് ചെയ്യും? മിണ്ടാതിരിക്കു, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍ അത് നല്ലതിനല്ല. ഇങ്ങനെ സംസാരിക്കരുത്, നിങ്ങള്‍ മാന്യരായ മാതാപിതാക്കളുടെ മകനായിരിക്കണം,” രാംദേവ് പ്രതികരിച്ചു.

ഇന്ധനവില കുറഞ്ഞിരുന്നാല്‍ നികുതി ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ രാജ്യഭരണം എങ്ങനെ മുന്നോട്ടു പോകും. ശമ്പളം എങ്ങനെ നല്‍കും, ഏതു തരത്തില്‍ റോഡുകള്‍ നിര്‍മിക്കും. വിലക്കയറ്റം മാറണമെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ ജനങ്ങള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ തന്നെ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ് രാത്രി പത്തു വരെ ജോലി ചെയ്യുന്നുണ്ട്. രാംദേവിന്റെ വാക്കുകള്‍ കയ്യടിയോടെയാണ് അനുയായികള്‍ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *