നെടുമങ്ങാട് സൂര്യ ഗായത്രി വധ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷയും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയുടെ വിധി.

2021 ഓഗസ്റ്റ് 30ന് വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് സുര്യ ഗായത്രിയെ അരുൺ കുത്തിക്കൊന്നത്.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മുന്നി വെച്ചാണ് പ്രതി സൂര്യ ഗായത്രിയെ അതി ക്രൂരമായി 3 പ്രാവശ്യം കുത്തി കൊലപ്പെടുത്തിയത്. അമ്മയ്ക്കും അച്ഛനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്ര. അച്ഛനും അമ്മയും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ വീട്ടിൽ കയറിയ പ്രതി സൂര്യയെ ആക്രമിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു.

നാട്ടുകാർ പിടികൂടിയപ്പോൾ അരുൺ നൽകിയ മൊഴി കേസിൽ നിർണായകമായി. വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അരുൺപറഞ്ഞത്.
വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താൻ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിൻെറ അഭിഭാഷകൻ വാദിച്ചു. എന്നാൽ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടർ ഈ വാദം തള്ളി. സൂര്യഗായത്രിയെ കുത്തിയ ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതൽ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *